Home Local News സഹോദരൻ്റെ വിവാഹ പന്തലഴിക്കാനെത്തിയവർക്കൊപ്പം പാണിയേലിയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

സഹോദരൻ്റെ വിവാഹ പന്തലഴിക്കാനെത്തിയവർക്കൊപ്പം പാണിയേലിയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

0

പെരുമ്പാവൂർ: സഹോദരൻ്റെ വിവാഹത്തിൻ്റെ പന്തലഴിക്കാനെത്തിയവരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് പാണിയേലി പുഴയിൽ അപകടത്തിൽ മരിച്ചു. വളയൻചിറങ്ങര ഇംപീരിയൽ ഗാർഡൻ വില്ലയിൽ താമസിക്കുന്ന പുത്തൻ മഠത്തിൽ മനുമോഹനാ (33)ണ് മരിച്ചത്. ഇരുമലക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. പെരുമ്പാവൂരിലെ അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി മനുവിനെ കരക്കെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയപ്പോൾ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കളമശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആന്തരീക അവയവങ്ങളിൽ നിന്നും വെള്ളം വലിച്ചു കളഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെരുമ്പാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ, അസി.സ്റ്റേഷൻ ഓഫീസർ പി.എൻ.സുബ്രമണ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരേതനായ മോഹൻ്റെയും രമയുടേയും മകനാണ്. സഹോദരങ്ങൾ: അനുമോഹൻ, ബിനു മോഹൻ. ഐരാപുരം റബർ പാർക്കിലെ ജീവനക്കാരനായുരുന്നു മനു മോഹൻ

LEAVE A REPLY

Please enter your comment!
Please enter your name here