ന്യൂഡെൽഹി: ലക്ഷകര്‍-ഇ -തൊയിബ ഭീകരനെ ഏഴ് വര്‍ഷത്തെ കഠിന തടവിന് വിധിച്ച് എന്‍ഐഎ കോടതി. പാക്കിസ്ഥാന് സ്വദേശിയായ മൊഹമ്മദ് അമിറിനാണ് ഡല്‍ഹിയിലെ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്.
2017 നവംബര്‍ 21ന് ജമ്മുകാഷ്മീരിലെ ഹന്ദ്വാരയിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നതിനിടെയണ് മുഹമ്മദ് അമിര്‍ പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം മൂന്ന് പേരുമുണ്ടായിരുന്നു. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.
ഇവരില്‍ നിന്നും വെടിയുണ്ടകള്‍, തോക്കുകള്‍ തുടങ്ങിയ ആയുധങ്ങള്‍ സുരക്ഷാസേന പിടികൂടിയിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ബാല്‍ദിയ ടൗണ്‍ സ്വദേശിയാണ് മൊഹമ്മദ് അമിര്‍.