700ലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു ; ആയിരത്തിലധികം ഭീകരർ തടവിലെന്ന് അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ചശീറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 700ലധികം താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായും ആയിരത്തിലധികം ഭീകരര്‍ തങ്ങളുടെ തടവിലാണെന്നും വ്യക്തമാക്കി അഫ്ഗാന്‍ റെസിസ്റ്റന്‍സ് ഫോഴ്സ്.

പഞ്ചശീര്‍ പ്രദേശത്ത് സഖ്യസേനയുടെ കുഴിബോംബുകള്‍ ഉള്ളതുകാരണം താലിബാന്‍ ഭീകര ആക്രമണം മന്ദഗതിയിലാണെന്നും താലിബാന്‍ ഭീകരര്‍ കൊല്ലപ്പെടാനുള്ള പ്രധാന കാരണം ഇതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അധികാര തര്‍ക്കം മൂലം താലിബാൻ ഭീകരർക്കിടയിൽ ആഭ്യന്തര സംഘഷം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഭരണ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാന്‍ ഭീകരനേതാക്കള്‍ തമ്മില്‍ പോരടിക്കുന്നതായും പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന ഭീകര നേതാവ് അബ്ദുള്‍ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.