കോഴിക്കോട്: കോവൂര്‍ ജംഗ്ഷനില്‍ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ മൂന്നാം നിലയില്‍ ടെറസ്സില്‍ ഉറങ്ങാന്‍ കിടന്നു അബദ്ധത്തില്‍ രണ്ടാം നിലയിലേക്ക് തെന്നി വീണ് ഗുരുതര പരിക്കേറ്റ് നിസ്സഹായനായി കിടന്ന യുവാവിന് രക്ഷകനായത് വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന. കണ്ണൂര്‍ സ്വാദേശിയായ ഷാനവാസ്, (45 ) ആണ് ഇന്ന് പുലര്‍ച്ചെ വീണ് ഗുരുതര പരിക്കേറ്റത്.
ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സെത്തി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അബോധാവസ്ഥയിലായ ഷാനവാസ് ബോധം വന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കെട്ടിടത്തില്‍ ഷാനവാസ് ഒറ്റക്കായിരുന്നു.
വെള്ളിമാടുകുന്നു അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് അസിസ്റ്റൻ്റ് സ്റ്റേഷന് ഓഫീസര്‍ ഒ.കെ. അശോകന്, കെ.സി. സുജിത് കുമാര്‍, കെ.എം സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍മാരായ എ.പി. രന്തിദേവന്, പി. മധു, മനോജ് മുണ്ടേക്കാട്ട്, എം. നിഖില്‍, കെ. അനൂപ് കുമാര്‍, പി. ബാലകൃഷ്ണന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.