കളിക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു: ഒന്നരവയസ്സുകാരി മരിച്ചു

കോട്ടയം : ഏറ്റുമാനൂര്‍ വെമ്പള്ളിയില്‍ ഒന്നരവയസുകാരി ഷോക്കേറ്റു മരിച്ചു. വെമ്പള്ളിയില്‍ സലില്‍- ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. അയല്‍പക്കത്തെ കുട്ടികളുമായി ഒളിച്ച്‌ കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു കുട്ടി. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.