Home State പ്രമുഖ സിനിമാ നിര്‍മ്മാതാവ് രാജ ചെറിയാന്‍ അന്തരിച്ചു

പ്രമുഖ സിനിമാ നിര്‍മ്മാതാവ് രാജ ചെറിയാന്‍ അന്തരിച്ചു

0

തൃശൂര്‍ : പ്രമുഖ സിനിമാ നിര്‍മ്മാതാവ് രാജ ചെറിയാന്‍ (72)അന്തരിച്ചു. കുന്നംകുളം കിടങ്ങന്‍ ചിരിയാക്കുവിന്റെ മകനാണ് അഡ്വ. രാജ ചെറിയാന്‍. സംസ്കാരം ഇന്ന് ( സെപ്റ്റംബർ ഒന്ന് – ബുധനാഴ്ച) രാവിലെ പതിനൊന്നിന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.

1982 ല്‍ മമ്മൂട്ടി, മോഹൻലാൽ, രതീഷ്, സറീന വഹാബ് തുടങ്ങിയവര്‍ അഭിനയിച്ച എന്തിനോ പൂക്കുന്ന പൂക്കള്‍, തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത്, ഒരു മുഖം പല മുഖം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്.

തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളുടെ കഥയും രാജ ചെറിയാന്റേതായിരുന്നു. ദീര്‍ഘകാലം കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി കൈസ്ഥാനിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here