കൊൽക്കോത്ത: ബിജെപി എംഎല്‍എ തന്മയ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. മുതിർന്ന തൃണമൂൽ നേതാവ് ബ്രത്യ ബസുവിന്റെ സാന്നിധ്യത്തിലായിരുന്നു ബിഷ്ണുപുര്‍ എംഎല്‍എയായ തൻമയ് ഘോഷ് വീണ്ടും തൃണമൂലിലെത്തിയത്.
ജനങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അതിനാലാണ് ബിജെപി വിട്ടതെന്നും തൻമയ് ഘോഷ് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലാണ് തന്മയ് ഘോഷ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. അതിനുമുമ്പ് തൃണമൂല്‍ യൂത്ത് പ്രസിഡന്റും പ്രാദേശിക പൗരസമിതിയുടെ കൗണ്‍സിലറുമായിരുന്നു തന്മയ് ഘോഷ്.