കൊറോണ വ്യാപനം; ഇറക്കുമതി തീരുവുയും ഹെൽത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബർ 30വരെ നീട്ടി

ന്യൂഡെൽഹി: രാജ്യത്തെ കൊറോണയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവുയും ഹെൽത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബർ 30വരെ നീട്ടി. ഓഗസ്റ്റ് 31വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്.

കൊറോണ വാക്സിൻ, ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്. രാജ്യത്ത് പലയിടത്തും കൊറോണ വ്യാപനതോത് ഉയർന്നുനിൽക്കുന്നതിനാൽ പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു.

കൊറോണ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകൾ കവരുകയും ഓക്സിജൻ ലഭ്യതയെ ബാധിക്കുകയുംചെയ്ത സാഹചര്യത്തിലാണ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റുകൾ, ജനറേറ്റർ, വെന്റിലേറ്റർ തുടങ്ങിയവയുടെ ഇറക്കുമതിക്കായിരുന്നു ഇളവ് നൽകിയത്.