കാബൂൾ: വിമാനത്താവളത്തിലേക്ക് വരികയായിരുന്ന താലിബാൻ ചാവേറുകളുടെ വാഹനത്തിന് നേരെ നടത്തിയ
അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. രണ്ട് ഭീകരരും കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവർ മൂന്ന് പേരും ഒരു കുടുംബത്തിലേതാണെന്നാണ് റിപ്പോർട്ട്.
ഇന്നലെയായിരുന്നു അമേരിക്കയുടെ ആക്രമണം. കാബൂൾ വിമാനത്താവളത്തിൽ നടത്തിയത് സ്വയം പ്രതിരോധ നീക്കമാണെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാനിസ്താനിൽ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്.
വിമാനത്തവളത്തിന് പുറത്ത് സ്ഫോടന ശക്തമായ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാജി ബാഗ്റയിലെ ഗുലൈയിൽ ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചാണ് ചാവേറുകൾ സ്ഫോടനം ഉണ്ടാക്കിയത്.
കാബൂളിൽ വീണ്ടുമൊരു ആക്രമണ സാധ്യതയുണ്ട് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്ഫോടനം നടക്കുന്നത്. 36 മണിക്കൂറിനുള്ളിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. ആക്രമണം നേരിടാൻ അമേരിക്കൻ സൈന്യത്തിന് ബൈഡൻ നിർദേശം നൽകിയിരുന്നു.