ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേര്‍ക്ക് കൊറോണ ബാധിച്ചു. ഇതില്‍ 30,007 കേസുകളും കേരളത്തില്‍ നിന്നാണ്. കേരളം ഒഴികെ വിവിധ സംസ്ഥാനങ്ങളിലായി ആകെ 14,651 പേരാണ് രോഗബാധിതരായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,988 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3, 18,21,428 ആയി. 3,26,03,188 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,44 ,899 ഉയര്‍ന്നു.
496 പേര്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 4.36 ലക്ഷമായി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൊറോണ മരണങ്ങള്‍ കൂടുതല്‍. രണ്ട് സംസ്ഥാനങ്ങളിലുമായി വ്യാഴാഴ്ച 321 മരണങ്ങളാണ് രേഖപ്പെടുത്തിയത്.
അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 79.48 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 61.22 കോടി പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് 18 വയസിന് മുകളിലുള്ള 50 ശതമാനം ആളുകള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതായാണ് സര്‍ക്കാ