കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത താലിബാൻ ഭീകരഭരണകൂടത്തിന് പുറത്തുനിന്നുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങളുമായി തന്ത്രപരമായി നീങ്ങിയില്ലെങ്കില്‍ ഒറ്റപ്പെട്ടുപോകുമെന്ന ഭീതിയും താലിബാൻ ഭീകരർക്ക് ഉണ്ട്. ഇതിനിടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ താലിബാന്‍ ഭീകരർ സാങ്കേതിക സഹായം തേടിയിട്ടുണ്ട്.
നിലവില്‍ യുഎസ് സേനയാണ് കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍, ഓഗസ്റ്റ് 31 നു ശേഷം യുഎസ് സേനയും മറ്റുള്ളവരും മടങ്ങിയാല്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ താലിബാൻ ഭീകരർക്ക് മുന്നില്‍ വേറെ വഴികളില്ല. ഇത്തരമൊരു പ്രതിസന്ധി മുന്നില്‍ കണ്ടാണ് താലിബാന്‍ ഭീകരർ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ഇത്തരമൊരു പ്രതിസന്ധി മുന്നില്‍ കണ്ട താലിബാന്‍ ഭീകരർ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ തുര്‍ക്കിയോട് സാങ്കേതിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് 31 ന് തന്നെ തുര്‍ക്കി സൈന്യവും രാജ്യം വിടണമെന്ന് താലിബാന്‍ ഭീകരർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പുറംലോകവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഇതിനു വേണ്ട സാങ്കേതിക സംവിധാനങ്ങളും ജീവനക്കാരെയുമാണ് താലിബാന്‍ ഭീകരർ ആവശ്യപ്പെടുന്നത്. എന്നാല്‍ താലിബാൻ ഭീകരരുടെ ആവശ്യം സ്വീകരിക്കാന്‍ തുര്‍ക്കിക്കു മടിയാണ്. ഇക്കാര്യത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തുര്‍ക്കിയുടെ നിലപാട് അറിയിക്കുക. എന്നാല്‍ തങ്ങളുടെ സായുധ സേനയില്ലാതെ വിമാനത്താവള ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് അപകടകരമായ ജോലിയാണെന്നും തുര്‍ക്കി വക്താവ് പറഞ്ഞു.