Home Local News വയോധിക വീടിനകത്ത് ശുചിമുറിയിൽ മരിച്ച നിലയിൽ

വയോധിക വീടിനകത്ത് ശുചിമുറിയിൽ മരിച്ച നിലയിൽ

0

കണ്ണൂര്‍: വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസില്‍ ഒ.കെ അംബുജാക്ഷി (82) ആണ് മരിച്ചത്. വീടിനകത്ത് തീകൊളുത്തി മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയുടെ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമാണ് അംബുജാക്ഷി താമസിച്ചിരുന്നത്. ഇന്ന് വൈകുന്നേരം അംബുജാക്ഷിയെ ചായകുടിക്കാനായി വീട്ടുകാര്‍ വിളിച്ചെങ്കിലും കാണാതിരുന്നതോടെ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്.

കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക്ക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here