ചേര്‍ത്തല: മുന്‍ മന്ത്രി പി തിലോത്തമന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്കഴിയുകയാണ് അദ്ദേഹം. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് ചികിത്സയും നിരീക്ഷണവും നടത്തുന്നത്.
വീട്ടില്‍വച്ചു ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആദ്യം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ ഹൃദയാഘാതവും ചെറിയ വിറയലും ഉണ്ടായി. തുടര്‍ന്നാണ് എറണാകുളത്തേക്കു മാറ്റിയത്.
മെഡിക്കല്‍ സംഘത്തിലെ അംഗങ്ങള്‍ മറ്റു വിദഗ്ധ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ ആശയവിനിമയം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി വിലയിരുത്തി. മന്ത്രിമാരായ പി.പ്രസാദ്, കെ.രാജന് എന്നിവര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. നേരിയ പുരോഗതിയുണ്ടെന്നാണ് വിലയിരുത്തല്‍.