Home Local News ആണ്‍കുട്ടിയെ പീഡിപ്പിച്ച ലീഗ് നേതാവ് അറസ്റ്റിൽ

ആണ്‍കുട്ടിയെ പീഡിപ്പിച്ച ലീഗ് നേതാവ് അറസ്റ്റിൽ

0

കോഴിക്കോട്: പ്രായപൂർത്തി ആവാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുൻ ചെയർമാനും, മുസ്ലീം ലീഗ് മണ്ഡലം കൗൺസിൽ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്.

പരാതി ഉയര്‍ന്ന സമയത്ത് കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വിവാദമായതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ പുറത്താക്കുകയായിരുന്നു.

പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും. 16 വയസുകാരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം കേസെടുക്കാനായി പൊലീസിന് കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here