അഫ്ഗാനില്‍ താലിബാന്‍റെ സര്‍ക്കാരിനെ എതിര്‍ക്കുന്നതായി ഇന്ത്യ; ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവച്ച് താലിബാന്‍

ന്യൂഡെൽഹി: അഫ്ഗാനില്‍ താലിബാന്‍റെ മാത്രം സര്‍ക്കാരിനെ എതിര്‍ക്കുന്നതായി ഇന്ത്യ നിലപാട് വ്യക്തമാക്കി. മറ്റു വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ നിര്‍ത്തിവച്ചു.

കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍​ഗനൈസേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്​ഗാനുമായി നീണ്ടകാല വ്യാപാരബന്ധമുള്ള രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ അഫ്​ഗാനുമായി നടത്തുന്നത്.

അതേ സമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ. അമേരിക്കയെ ആണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.