Home Local News വയനാട് കളക്ടറേറ്റ് വളപ്പില്‍ നിന്നും ചന്ദനമരം മോഷണം പോയി; മോഷണം പോയത് കനത്ത സുരക്ഷ ഒരുക്കിയ രാത്രിയിൽ

വയനാട് കളക്ടറേറ്റ് വളപ്പില്‍ നിന്നും ചന്ദനമരം മോഷണം പോയി; മോഷണം പോയത് കനത്ത സുരക്ഷ ഒരുക്കിയ രാത്രിയിൽ

0

കൽപ്പറ്റ: വയനാട് കളക്ടറേറ്റ് വളപ്പില്‍ നിന്നും ചന്ദനമരം മോഷണം പോയി. ജില്ല കളക്ടറുടെ ചേമ്പര്‍ സ്ഥിതി ചെയ്യുന്ന മെയിന്‍ ബ്ലോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദന മരം മുറിച്ചു കടത്തിയത്. ഒരാള്‍ പൊക്കത്തിലുള്ള 4 സെന്‍റിമീറ്റര്‍ വീതിയുള്ള ചന്ദന മരമാണ് മുറിച്ചത്.

സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേ ദിവസം കളക്ടറേറ്റ് പരിസരത്ത് കൂടുതല്‍ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം. സിവില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് ചന്ദന മരം മുറിച്ചത് ആദ്യം കാണുന്നത്.

പോലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. കളക്ട്രേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പോലീസ് അന്വേഷണം ആരംദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here