ഇന്ത്യയിൽ 32,937 പേര്‍ക്ക് കൊറോണ; 417 മരണം; 3.81 ലക്ഷം പേര്‍ ചികിത്സയിൽ

ന്യൂഡെൽഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 35,909 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി 3.81 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ രോഗവ്യാപനം ശമിക്കാതെ തുടരുകയാണ്. പ്രതിദിന കേസുകള്‍ ഇരുപതിനായിരത്തില്‍ താഴെയെത്തിയെങ്കിലും ടി.പി.ആര്‍. വര്‍ധിക്കുന്നത് ആശങ്കയാണ്.

417 മരണമാണ് കൊറോണ മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ആകെ മരണസംഖ്യ 4.31 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് നൂറിലധികം മരണം പ്രതിദിനം സംഭവിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ 130 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 54.58 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.43 ലക്ഷം വാക്സിനാണ് ഇന്നലെ നല്‍കിയത്.