താലിബാൻ പിടിമുറുക്കുന്നു; പരമാവധി പേരെ അഫ്ഗാനിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിൽ ഇന്ത്യ; അഭയാർത്ഥി പ്രവാഹത്തിനും സാദ്ധ്യത

ന്യൂഡെൽഹി: താ​ലി​ബാ​ൻ ഭീ​ക​ര​ർ കീ​ഴ​ട​ക്കി​യ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി വി​മാ​നം തി​രി​ക്കും. ഡെൽ​ഹി​യി​ൽ നി​ന്ന് രാ​ത്രി 8.30ന് ​പു​റ​പ്പെ​ടേ​ണ്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ഉ​ച്ച​യ്ക്ക് 12.30ന് ​കാ​ബൂ​ളി​ലേ​ക്ക് പു​റ​പ്പെ​ടും. ര​ണ്ട് വി​മാ​ന​ങ്ങ​ള്‍ കൂ​ടി ത​യാ​റാ​ക്കി നി​ര്‍​ത്താ​ന്‍ എ​യ​ര്‍ ഇ​ന്ത്യ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടി​യ​ന്ത​ര യാ​ത്ര​യ്ക്ക് ത​യാ​റെ​ടു​ത്തി​രി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്കും നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ഫ്ഗാ​നി​ല്‍ സൈ​ന്യ​വും താ​ലി​ബാ​നും പോ​രാ​ട്ടം മു​റു​കി​യ​തോ​ടെ പൗ​ര​ന്മാ​രോ​ട് സു​ര​ക്ഷി​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം ഇ​ന്ത്യ​ക്കാ​ര്‍ അ​ഫ്ഗാ​നി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. താ​ലി​ബാ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ അ​ധി​കാ​ര​ത്തി​ലേ​റും എ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ പൗ​ര​ന്മാ​രെ​യും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ​യും രാ​ജ്യ​ങ്ങ​ള്‍ തി​രി​ച്ചു​വി​ളി​ച്ച് തു​ട​ങ്ങി​യി​രു​ന്നു.

വിചാരിച്ചതിലും വേഗത്തില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുമ്പോള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ പരമാവധി ആളുകളെ അഫ്‌ഗാന്‍ മണ്ണില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. കാബൂളിലെ വിമാനത്താവളം ഇപ്പോഴും അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്.

ഇന്ത്യ ഒഴിപ്പിക്കലിന് തിടുക്കം കാണിക്കുന്നില്ല. എന്നാല്‍ എന്നും താലിബാന്റെ കണ്ണിലെ കരടായ ഇന്ത്യക്ക് ഇത്തരത്തിലൊരു ഉറപ്പ് ലഭിക്കാത്തതിനാല്‍ തന്നെ ഉദ്യോഗസ്ഥരുടെ ജീവന്‍ വച്ച്‌ ഒരു ചൂതാട്ടത്തിനു ഇന്ത്യ മുതിരാന്‍ സാദ്ധ്യതയില്ല.

129 യാത്രക്കാരെയും വഹിച്ചു കൊണ്ട് കാബൂളില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഇന്നലെ രാത്രി എട്ട് മണിയോടെ ഡെല്‍ഹിയില്‍ എത്തിചേര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് അഹമിദസായ് ഉള്‍പ്പെടെയുള്ള യാത്രക്കാരുമായാണ് ഈ വിമാനം ഡെല്‍ഹിയില്‍ ഇറങ്ങിയത്.

തന്റെ ജീവന്‍ ഏതു സമയത്തും അപകടത്തില്‍പ്പെടാം എന്നു മനസിലാക്കിയതിനാലാണ് രാജ്യം വിട്ടത്. എത്രയും വേഗം തന്റെ കുടുംബാംഗങ്ങളെയും അവിടെ നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അഹമിദസായ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നേരത്തേ പ്രസിഡൻ്റും വൈസ് പ്രസിഡൻറും രാജ്യം വിട്ടിരുന്നു.

അതേസമയം അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹമായിരിക്കും ഇന്ത്യപോലുള്ള ലോകരാഷ്ട്രങ്ങള്‍ നേരിടാന്‍ പോകുന്ന മറ്റൊരു പ്രശ്നം. താജികിസ്ഥാന്‍, ഇറാന്‍ മുതലായ രാഷ്ട്രങ്ങളിലേക്കാണ് അഫ്‌ഗാനിസ്ഥാനികള്‍ കൂടുതലും പാലായനം ചെയ്യുന്നതെങ്കിലും ഇന്ത്യയിലേക്കും ഇവരുടെ ഒഴുക്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖ് മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇന്ത്യ അഭയം നല്‍കാന്‍ സാദ്ധ്യതയുണ്ട്.

അ​തേ​സ​മ​യം, താ​ലി​ബാ​ന്‍ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പു​തി​യ പേ​ര് ഇ​സ്‌​ലാ​മി​ക് എ​മി​റേ​റ്റ് ഓ​ഫ് അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നാ​യി​രി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. കാ​ബൂ​ളി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നും ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍ താ​ലി​ബാ​ൻ പ​താ​ക ഉ​യ​ർ​ത്തി​യി​രു​ന്നു.

നേ​ര​ത്തെ, അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​ന്യം അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ന്ന​തി​നു മു​മ്പ് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പേ​ര് ഇ​താ​യി​രു​ന്നു.