പോർട്ട് ഔ പ്രിൻസ്: ഹെയ്തിയില്‍ ഭൂചലനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,297 ആയി. 2,800ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന്റെ തെക്ക് ഭാഗത്താണ് കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 500നോട് അടുത്ത് ആളുകള്‍ മരിച്ചു.
ഭൂചനലത്തില്‍ 2,868 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 5,410 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹെയ്തിയിലുണ്ടായത്.
തലസ്ഥാനമായ പോർട്ട് ഔ പ്രിൻസിനു 150 കിലോമീറ്റർ പടിഞ്ഞാറ് പത്തു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഹെയ്തിയിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.