തിരുവനന്തപുരം: രാജ്യം എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടന്ന ഇന്ന് വിവിധയിടങ്ങളില്‍ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംഭവിച്ച തിരുത്തലുകളും അബദ്ധങ്ങളും സംഭവങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകളായി കറങ്ങി നടക്കുകയാണ്. അബദ്ധം സംഭവിച്ചവരില്‍ പതാക തിരികെ കെട്ടാന്‍ തുടങ്ങി തിരുത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും തലതിരിച്ച് പതാക കെട്ടിയ പാര്‍ട്ടികളും ദേശീയഗാനം തെറ്റിച്ചവരും എല്ലാമുണ്ട്.
സ്വാതന്ത്ര്യത്തിൻ്റെ ഗുണം ആസ്വദിച്ച് ഒപ്പം സ്വാതന്ത്ര്യത്തെ തള്ളി പറഞ്ഞ് സംസ്ഥാനങ്ങൾ ഭരിച്ച് ഇപ്പോൾ സ്വാതന്ത്ര്യ സംരക്ഷകരായി മാറിയ സി പി എമ്മിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിൻ്റെ തനിനിറം കണ്ട് ഞെട്ടിയവരും ഏറെ. 75 വർഷത്തിനിപ്പുറംപലരും സ്വാതന്ത്ര്യദാഹികളായി മാറിയപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. സ്വതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട യോഗത്തില്‍ പ്രസംഗിക്കുന്ന കുട്ടിയെ തിരുത്തി പ്രമുഖ ഇടത് നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെടുന്ന ഒരു നേതാവിന്റെ വീടിയോയാണിത്.
സ്വാതന്ത്ര്യത്തെ കുറിച്ച് പ്രസംഗിച്ച കുട്ടി ഗാന്ധിജിയെയും മൗലാനാ അബ്‌ദുള്‍ കലാം ആസാദിനെയും സരോജിനി നായിഡുവിനെയും പ്രസംഗത്തില്‍ പരാമര്‍ശിച്ചപ്പോള്‍ ഇ.എം.എസ്, എകെജി, പി.കൃഷ്‌ണപിളള എന്നിവരുടെ പേര് കൂടി പറയാന്‍ നേതാവ് നിര്‍ദ്ദേശിക്കുന്നു. കുട്ടി അതനുസരിച്ച് അവരുടെ പേരും ചേര്‍ക്കുന്നുണ്ട്. ഈ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടി.