തമിഴ്നാട്ടിൽ എ​ല്ലാ ജാ​തിക്കാർക്കും പൂജാരിയാകാം; അ​​​​ബ്രാ​ഹ്മ​ണ​രാ​യ 58 പേ​ര്‍​ക്ക്​ നി​യ​മ​നം

ചെ​ന്നൈ: എ​ല്ലാ ജാ​തി​യി​ല്‍​പെ​ട്ട​വ​ര്‍​ക്കും ക്ഷേ​ത്ര പൂ​ജാ​രി​മാ​രാ​വാ​മെ​ന്ന പ​ദ്ധ​തി പ്ര​കാ​രം അ​​​​ബ്രാ​ഹ്മ​ണ​രാ​യ 58 പേ​ര്‍​ക്ക്​ നി​യ​മ​നം. ശ​നി​യാ​ഴ്​​ച ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​നാ​ണ്​ നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ കൈമാ​റി​യ​ത്.

1970ല്‍ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധി നി​യ​മം പാ​സാ​ക്കി​യെ​ങ്കി​ലും നി​യ​മ​വ്യ​വ​ഹാ​രം മൂ​ലം ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​ടു​വി​ല്‍ സു​പ്രീം​കോ​ട​തി അ​നു​കൂ​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ്​ സ്​​റ്റാ​ലി​​ന്‍ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം​ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്​.

പെ​രി​യാ​റി​ൻ്റെയും ക​രു​ണാ​നി​ധി​യു​ടെ​യും സ്വ​പ്​​നം സാ​ക്ഷാ​ത്​​ക്ക​രി​ക്ക​പ്പെ​ട്ട​താ​യി ച​ട​ങ്ങി​ല്‍ സ്​​റ്റാ​ലി​ന്‍ പ​റ​ഞ്ഞു. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ സം​സ്​​കൃ​ത​ത്തി​നു​ പ​ക​രം ത​മി​ഴി​ല്‍ വ​ഴി​പാ​ട്​ ന​ട​ത്താ​നും സ്​​ത്രീ​ക​ളെ പൂ​ജാ​രി​മാ​രാ​യി നി​യ​മി​ക്കു​ന്ന​തി​നും ഡി.​എം.​കെ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.