ജമ്മു: ഓറഞ്ച്, വെള്ള, പച്ച നിറങ്ങളില്‍ ജമ്മു കശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട് പ്രകാശിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിപ്പിക്കുന്നത്. ഇക്കുറി കശ്മീരില്‍ ബാഗ്ലിഹാര്‍ അണക്കെട്ട് പോലെ നിരവധി സ്ഥലങ്ങള്‍ ഇന്ത്യന്‍ പതാകയുടെ നിറങ്ങളാല്‍ അലങ്കരിച്ചിരുന്നു.
ജമ്മു കശ്മീരിലെ റംബാന്‍ മേഖലയില്‍ ചെനാബ് നദിക്ക് കുറുകെയുള്ള ജലവൈദ്യുത പദ്ധതിയാണ് ബാഗ്ലിഹാര്‍ അണക്കെട്ട്. 1992ലാണ് ജമ്മുകശ്മീരിലെ ഊര്‍ജ്ജ വികസന കോര്‍പറേഷന്‍ ഈ വൈദ്യുതി പ്ലാന്‍റ് വിഭാവനം ചെയ്തത്.
1996ല്‍ പദ്ദതി അംഗീകരിച്ചു.
ഇതിന്‍റെ നിര്‍മ്മാണം 1999ല്‍ ആരംഭിച്ചു. 100 കോടി ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ഈ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വ്വഹിച്ചത്.
ആഗസ്റ്റ് ആറിന് ശ്രീനഗറിലെ ലാല്‍ ചൗകിലെ ക്ലോക്ക് ടവറിനെ ത്രിവര്‍ണ്ണപ്പതാകയുടെ നിറങ്ങള്‍ പൊഴിച്ച് പ്രകാശിച്ചിരുന്നു.
ശ്രീനഗര്‍ മേയര്‍ ജുനൈദ് മട്ടു ട്വിറ്ററില്‍ ഇതിന്‍റെ ചിത്രവും പങ്കുവെച്ചിരുന്നു. 1992ല്‍ ലാല്‍ ചൗക്കില്‍ ആദ്യമായി പതാക ഉയര്‍ത്തിയത് മുരളി മനോഹര്‍ ജോഷിയാണ്. അതുപോലെ ബാഹു കോട്ടയും ജമ്മു റെയില്‍വേ സ്‌റ്റേഷനും ത്രിവര്‍ണ്ണനിറങ്ങളാല്‍ പ്രകാശിപ്പിച്ചിരുന്നു.