കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ വന്‍ തീപിടിത്തം; ജീവനക്കാർ വേഗത്തിൽ പുറത്ത് കടന്നു; ദുരന്തം ഒഴിവായി

കാക്കനാട്: ​ ഹബായ ഇന്‍ഫോപാര്‍ക്കില്‍ വന്‍ തീപിടിത്തം. ഇടച്ചിറ പാലത്തിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ജീവനക്കാരടക്കം കെട്ടിടത്തിൽ ഉണ്ടായിരുന്നവർ പെട്ടന്ന് പുറത്തു കടന്നതിനാല്‍ ആളപായം ഒഴിവായി. അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ്​ എത്തി തീയണച്ചു. വ്യാഴാഴ്ച വൈകീട്ട് 5.30 നാണ്​ സംഭവം.

കെട്ടിടത്തില്‍ വെല്‍ഡിങ്​ ജോലിക്കിടെ ഉണ്ടായ തീപ്പൊരി ആളിപ്പടരുകയായിരുന്നു. ഇന്‍റീരിയര്‍ ജോലിക്കും മറ്റുമായി കൂട്ടിയിട്ടിരുന്ന സ്പോഞ്ചുകളിലേക്ക് തീപ്പൊരി വീണ് ആളിക്കത്തുകയായിരുന്നു.

മൂന്ന് മണിക്കൂര്‍ പടര്‍ന്ന് കത്തിയ തീ പ്രദേശത്ത് ദുര്‍ഗന്ധവും അന്തരീക്ഷ മലിനീകരണവുമുണ്ടാക്കി. അഗ്നിബാധ നിയന്ത്രണാതീതമായതോടെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.

തൃക്കാക്കരയിലെ രണ്ട് യൂണിറ്റ്​ സ്ഥലത്തെത്തിയെങ്കിലും മതിയായില്ല. തുടര്‍ന്ന്​ ഗാന്ധിനഗര്‍, ഏലൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍നിന്ന് ഓരോ യൂണിറ്റുകൂടി എത്തി തീയണച്ചു.