കൊച്ചി: പത്തനംതിട്ട ജസ്‌നാ തിരോധാന കേസിൽ നിർണായക വഴിത്തിരിവുണ്ടായതായി ക്രൈംബ്രാഞ്ച് തലവൻ ടോമിൻ തച്ചങ്കരി.
ജസ്‌നാ തിരോധാനത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും തച്ചങ്കരി വ്യക്തമാക്കി. കൂടത്തായി കേസന്വേഷിച്ച ഉദ്യോഗസ്ഥൻ സൈമണാണ് ജസ്‌നയുടെ തിരോധാനം ഇപ്പോള്‍ അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ പറഞ്ഞാൽ തിരോധാനത്തിന് പിന്നിലുള്ളവർ ജാഗരൂകരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്‌നാ മരിയാ ജെയിംസിന്‍റെ തിരോധാനത്തിന് രണ്ട് വർഷം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. ആദ്യം കേസ് ലോക്കൽ പൊലീസ് ആയിരുന്നു അന്വേഷിച്ചത്. പിന്നീട് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും കേസ് അന്വേഷിച്ചിരുന്നു. ദുരൂഹത ഏറിയ കേസിൽ പൊലീസ് തെരച്ചിൽ തുടരുന്നുണ്ടായിരുന്നു.