തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് വ്യക്തമാക്കി.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാല്‍ തിയറ്ററുകള്‍ തുറക്കാം. തിയേറ്ററുകള്‍ക്ക് വിനോദ നികുതി ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.
സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാന്‍ സർക്കാര്‍ അനുമതി നല്കണമെന്നവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം ചേർന്നിരുന്നു. മുഴുവൻ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.