ന്യൂഡെൽഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 40,013 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി 3.86 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 140 ദിവസത്തിനിടിയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയധികം കുറയുന്നത്.
കേരളത്തിലാണ് രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 21,119 പേര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറം എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കൊറോണ രൂക്ഷമായി തുടരുന്നത്.
അതേസമയം, കൊറോണ മൂലം മരണപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ 497 പേര്‍ക്കാണ് മഹാമാരി മൂലം ജീവന് നഷ്ടമായത്. രാജ്യത്തെ ആകെ മരണ സംഖ്യം 4.29 ലക്ഷമായി ഉയരുകയും ചെയ്തു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 53.24 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം നല്‍കിയത് 72.40 ലക്ഷം വാക്സിനാണ്.