തൊടുപുഴ : വണ്ണപ്പുറത്ത് നടുറോഡില്‍ സ്ത്രീക്ക് പൊലീസ് ഉദ്യോഗസ്ഥൻ്റെ മര്‍ദ്ദനമേറ്റു. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് സ്ത്രീക്ക് പോലീസുകാരന്റെ മര്‍ദ്ദനമേറ്റത്. ഐ ആര് ബറ്റാലിയന് പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ രാജാണ് മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റ് സ്ത്രീ നടുറോഡില്‍ വീഴുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനും മര്‍ദ്ദനമേറ്റു. അമല്‍രാജിനെതിരെ കാളിയാര്‍ പോലീസ് കേസ് എടുത്തു.
കൊറോണ കാലത്തെ പൊലീസ് നടപടികള്‍ക്ക് മേല്‍ ജനം പൊറുതി മുട്ടിയിരിക്കുന്ന സമയത്താണ് പൊതു സ്ഥലത്ത് സ്ത്രീക്ക് നേരെ പൊലീസുകാരന് അതിക്രമം അഴിച്ചുവിടുന്നത്. വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.