സിആർമഹേഷ് എംഎൽഎയുടെ ജ്യേഷ്ഠ സഹോദരൻ സിആർമനോജ് അന്തരിച്ചു

സിആർ മഹേഷ് എംഎൽഎയുടെ ജ്യേഷ്ഠ സഹോദരൻ സിആർ മനോജ് അന്തരിച്ചു

കരുനാഗപള്ളി: സി ആര്‍ മഹേഷ് എംഎല്‍എയുടെ ജ്യേഷ്ഠ സഹോദരന്‍ നടനും നാടകകൃത്തുമായ സിആര്‍ മനോജ് (45) ഹൃദയാഘാതം മൂലം അന്തരിച്ചു. കരുനാഗപ്പള്ളിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നടത്തി.

കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ സി.എ.രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. നേരത്തേ എഐവൈഎഫ് പ്രവര്‍ത്തകനും കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറിയുമായിരുന്നു. സംസ്ഥാനതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 25 ഓളം ഫ്രഷണൽ നാടകങ്ങൾ എഴുതിയിട്ടുണ്ട്. 8 നാടകങ്ങൾ അവതരിപ്പിച്ചു.

ഓച്ചിറ സരിഗയുടെ 2011ലെ ഒരു ദേശം കഥ പറയുന്നു എന്നതാണ് ആദ്യമായി എഴുതിയ പ്രൊഫഷണൽ നാടകം.ഓച്ചിറ സരിഗ, നാടകരംഗം, കൊല്ലം ആത്മമിത്ര തുടങ്ങിയ സമതികൾക്ക് നാടകം എഴുതിയിട്ടുണ്ട്. ഓച്ചിറ നാടകരംഗം അവതരിപ്പിച്ച ‘ ഇവൻ നായിക, നിരവധി അവാർഡ് കരസ്ഥമാക്കി. ഈ വർഷം കോമാളി, പരോൾ എന്നീനാടകങ്ങള്‍ എഴുതിട്ടുണ്ട്.