ആർസിസിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും

തിരുവനന്തപുരം: ആർസിസിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ക്യാൻസർ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ല. അതിനാൽ ആർസിസിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചിട്ടുണ്ട്. ആർസിസിയിൽ ശസ്ത്രക്രിയകൾക്ക് മുൻപ് രോ​ഗികൾക്ക് കൊറോണ ടെസ്റ്റ് നടത്തും. ശസ്ത്രക്രിയക്ക് ഇടയിലും ശേഷവും ഉണ്ടാവുന്ന സ്രവങ്ങളിൽ ആരോ​ഗ്യപ്രവർത്തകർ സ്പർശിക്കേണ്ടി വരും എന്ന കാര്യം പരി​ഗണിച്ചാണ് ഇത്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൊറോണ വന്നാൽ പെട്ടെന്ന് ​ഗുരുതരമാകുന്ന അവസ്ഥയുണ്ട്. ആർസിസിയിലെ കൊറോണ പരിശോധനാകേന്ദ്രത്തിന് ഐസിഎംആർ അനുമതി കിട്ടും വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനകൾ തുടരും.