ഷെഖ് ദർവേസ് സാഹിബ് ജയിൽ മേധാവി

തിരുവനന്തപുരം: പൊലീസ് ട്രെയിനിംഗ് എഡിജിപി ഷെഖ് ദർവേസ് സാഹിബ് സംസ്ഥാന ജയിൽ മേധാവിയായി. ഋഷിരാജ് സിംഗ് 36 വർഷത്തെ സേവനത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഷെഖ് ദർവേസ് സാഹിബ് ജയിൽ മേധാവി സ്ഥാനം ഏറ്റെടുത്തത്. ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസമാണ് വിരമിച്ചത്.

ജയിൽ ഡിജിപി, ട്രാൻസ്പോട്ട് കമ്മീഷണർ തുടങ്ങി നിരവധി പ്രധാന തസ്തികകളിൽ ഋഷിരാജ് സിംഗ് ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിരുന്നു. ഗുണ്ടകളെ ഒതുക്കി നഗരങ്ങൾ ശുദ്ധീകരിക്കൽ, മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ, വ്യാജ സിഡി, വ്യാജ മദ്യ മാഫിയ അടിച്ചമർത്തൽ, വൈദ്യുതി മോഷണം തുടങ്ങിയ പ്രത്യേക ദൗത്യങ്ങൾക്ക് ഋഷിരാജ് സിംഗ് നേതൃത്വം നൽകിയിട്ടുണ്ട്.

ജയിൽ ഡിജിപി, ട്രാൻസ്‌പോട്ട് കമ്മീഷണർ തുടങ്ങി നിരവധി പ്രധാന തസ്തികകളിൽ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തിൽ എത്തുന്നത്.

ഏറെക്കാലവും സർവീസ് കേരളത്തിൽ തന്നെയായിരുന്നു. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാരാഷ്‌ട്രയിലും ജോലി ചെയ്തു. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ ജന്മദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റിൽ അദ്ദേഹത്തെ സർക്കാർ നിയമിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.