കൊട്ടാരക്കര: നെടുവത്തൂർ പ്ലാമൂട് ജങ്ഷന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊല്ലം വടക്കേവിള ഇസ്മായിൽ മൻസിലിൽ അബ്ദുൽ കലാമിന്റെ മകൻ ഇസ്മായിൽ (31) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10 നായിരുന്നു അപകടം. കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ആയിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
മാതാവ്: അബ്സ. ഭാര്യ: ഫാത്തിമ. നാല് വയസ് പ്രായമുള്ള ഒരു മകളുണ്ട്. ഖബറടക്കം ഞായറാഴ്ച കൊല്ലൂർവിള ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.