കണ്ണൂരില്‍ കൊറോണ രോഗിയെ മരിച്ചനിലയില്‍ കണ്ടെത്തി

കണ്ണൂർ: സിഎഫ്എല്‍ ടി സിയിൽ കൊറോണ രോഗിയെ മരിച്ചനിലയില്‍ കണ്ടെത്തി. മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷിനെയാണ് (28) ശനിയാഴ്ച പുലര്‍ച്ചെ 12.30-ഓടെ പേരാവൂരിലെ സിഎഫ്എല്‍ ടി സിയുടെ ശൗചാലയത്തിന് സമീപത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പാണ് ചന്ദ്രേഷിന് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ വെള്ളിയാഴ്ച രാത്രി 9 മണിയോടെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കുണ്ടേംകാവ് കോളനിയിലെ ചന്ദ്രന്റെയും സുമതിയുടെയും മകനാണ്. സഹോദരങ്ങള്‍ :രേഷ്മ, രമിത, രമ്യ