ന്യൂഡെൽഹി: ഡെൽഹിയിലെ മലയാളി നഴ്സുമാർക്ക് കേരള ഹൗസിൽ ക്വാറന്റൈൻ ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കേരള ഹൗസ് അധികൃതർ.
ജീവനക്കാരുടെ കുറവും കാന്റീൻ പ്രവർത്തിക്കാത്തതുമാണ് ഇവരുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കാത്തതിന് പിന്നിലെന്ന് അധികൃതർ പറയുന്നു. പ്രായമുള്ളവരും കുഞ്ഞുങ്ങൾ വീട്ടിലുള്ളവരുമായ നഴ്സുമാരാണ് സഹായം അഭ്യർഥിച്ചത്.
നിരവധി മലയാളി നഴ്സുമാരാണ് ഡെൽഹിയിൽ ജോലി ചെയ്യുന്നത്. ഇവരിൽ പലർക്കും കൊറോണ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷനാണ് ആവശ്യം മുന്നോട്ടുവെച്ചത്. ഇക്കാര്യം കത്തു മുഖേന കേരള ഹൗസിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ കേരള ഹൗസിലെ നിലവിലെ സാഹചര്യത്തിൽ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.