ഇന്ത്യയിൽ 41,649 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; പകുതി രോഗികളും കേരളത്തിൽ

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,649 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 50 ശതമാനം രോഗികളും കേരളത്തിലാണ്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 593 പേര്‍ കൊറോണ ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3,16,13,993 ആയി.

ഇന്നലെ 37,291 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,07,81,263 ആയി.

ഇന്നലെ 593 പേര്‍ കൂടി മരിച്ചതോടെ, ആകെ മരണം 4,23,810 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 46,15,18,479 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ ഇന്നലെ 20,772 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്.

116 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി. 1,60,824 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.