കിണറ്റിൽ വീണ കൊറോണ ബാധിതയായ വയോധികയ്ക്ക് വളർത്തുനായയുടെ കരുതൽ തുണയായി

ഓയൂർ :വളർത്തുനായയുടെ കരുതൽ തുണയായി. വെളിയം, കൊട്ടറയിൽ കിണറ്റിൽവീണ കൊറോണ ബാധിതയായ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊട്ടറ, തച്ചക്കോട് പൊയ്കയിൽ പുത്തൻവീട്ടിൽ (വി.വി.സദനം) പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സരസ്വതി(77)യാണ് കിണറ്റിൽ വീണത്. വ്യാഴാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം.

വളർത്തുനായ അസാധാരണമായി കുരയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ് വയോധിക കിണറ്റിലകപ്പെട്ടത്‌ കണ്ടെത്തിയത്. പൂയപ്പള്ളി പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു