ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2371.52 അടി പിന്നിട്ടു. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാൽ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമുണ്ട് ഇപ്പോൾ. അതേസമയം മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഷട്ടര്‍ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടല്‍.
അഞ്ചു ദിവസം മുമ്പ് 41 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്കെ ഒഴുകിയെത്തിയിരുന്നത്. ഇപ്പോഴത് 15 ദശലക്ഷമായി കുറഞ്ഞു. ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2372.58 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് നല്‍കണം. 2380.50 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് നല്കിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണം.