എഴുത്തുകാരൻ തോമസ് ജോസഫ് അന്തരിച്ചു

ആലുവ: എഴുത്തുകാരൻ തോമസ് ജോസഫ് അന്തരിച്ചു. ആലുവ കീഴ്മാടുള്ള വസതിയിലായിരുന്നു അന്ത്യം.സംസ്കാരം നാളെ. മസ്തിഷ്കാഘാത ശാസ്ത്രക്രിയയെ തുടർന്ന് മൂന്നു വർഷത്തോളമായി അർധ ബോധാവസ്ഥയിൽ കിടപ്പിലായിരുന്നു.

മൂന്നു വർഷമായി തോമസ്‌ ജോസഫ്‌ ലോകത്തോട്‌ ഒന്നും പറയാനും കേൾക്കാനുമാകാതെ രോഗക്കിടക്കയിലായിരുന്നു‌. 2018 സെപ്തംബർ 15നാണ്‌ പക്ഷാഘാതത്തെ തുടർന്ന് തോമസ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ തലയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ചലനശേഷിയും ഓർമയും വീണ്ടുകിട്ടിയില്ല.