കോൺഗ്രസ്​ 38 വർഷമായി കൈവശം വച്ചിരുന്ന മിൽമ ഭരണം നഷ്ടമായി; സിപിഎമ്മിലെ കെഎസ്​മണി പുതിയ മിൽമ ചെയർമാൻ

തിരുവനന്തപുരം: മിൽമ ഭരണം കോൺഗ്രസിന് നഷ്ടമായി. 38 വർഷമായി കോൺഗ്രസ്​ കൈവശം വെച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്‍റെ ഭരണം ഇടതുപക്ഷത്തിന്​. സിപിഎമ്മിലെ കെഎസ്​മണിയാണ്​ പുതിയ മിൽമ ചെയർമാൻ.

അഞ്ചിനെതിരെ ഏഴ്​ വോട്ടുകൾക്കാണ്​ സിപിഎമ്മിന്‍റെ വിജയം. മലബാർ മേഖലയിലെ നാല്​ വോട്ടുകളും അഡ്​മിനിസ്​ട്രേറ്റീവ്​ കമ്മിറ്റിയിലെ നോമിനേറ്റഡ്​ ചെയ്യപ്പെട്ട മൂന്ന്​ അംഗങ്ങളുടെ വോട്ടും നേടിയാണ്​ സിപിഎംവിജയം. കോൺഗ്രസിൽ നിന്നുള്ള ജോൺ തെരുവത്താണ്​ കെഎസ്​ മണിക്കെതിരെ മത്സരിച്ചത്​.