ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കൊറോണ കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 42,263 പേരാണ് രോഗ മുക്തി നേടിയത്. 132 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് പുറത്തു വന്നരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
42,363 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തിയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ മുക്തി നേടിയവരുടെ ആകെ എണ്ണം 3,06,21,469 ആയി. അതേസമയം 3,98,100 സജീവ കേസുകള്‍ നിലവിലുണ്ട്. ഇതുവരെ 44,19,12,395 പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മരണ നിരക്കിലും കുറവ് രേഖപെടുത്തി. 415 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചു മരിച്ചത്. രാജ്യത്തെ ആകെ കൊറോണ മരണം 4,21,392 ആയി ഉയര്‍ന്നു. അതേസമയം കൊറോണ മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കെ കേരളത്തില്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നതില്‍ ആശങ്ക തുടരുകയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ കേസുകള്‍ കുറയുമ്പോള്‍ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ദിനം പ്രതിയുള്ള കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം11,586 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു.