കുവൈറ്റില്‍ വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ നിബന്ധനകളോടെ പ്രവേശനം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ നിബന്ധനകളോടെ പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഇഖാമ, കുവൈറ്റ് അംഗീകരിച്ച കൊറോണ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ ആർടിപിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറനന്റീന്‍, കുവൈറ്റില്‍ പ്രവേശിച്ച്‌ 3 ദിവസത്തിനകം ആർടിപിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന.

മൂന്ന് ദിവസത്തിനകം നടത്തുന്ന ആർടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പി മാം. ഫൈസര്‍, മൊഡേണ, ആസ്ട്രസെനക വാക്സിനുകളാണെങ്കില്‍ രണ്ട് ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ ഒരു ഡോസും എടുത്തിരിക്കണം.

നിലവില്‍ ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.