അ​രി വാ​രി ന​ല്‍​കു​ന്ന പൊ​ലീ​സു​കാ​രൻ; വൈറലായി ചിത്രം

വ​ട​ക​ര: അ​രി​യു​മാ​യി വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ൻ്റെ കൈ​യി​ല്‍​ നി​ന്ന് റോ​ഡി​ല്‍ വീ​ണ അ​രി വാ​രി ന​ല്‍​കു​ന്ന പൊ​ലീ​സു​കാ​രൻ്റെ ചി​ത്രം വൈ​റ​ലാ​കുന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​ട​ക​ര അ​ഞ്ചു​വി​ള​ക്കി​നു സ​മീ​പ​മാ​ണ് അ​രി​യു​മാ​യി വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ വ​യോ​ധി​കൻ്റെ കൈ​യി​ലെ സ​ഞ്ചി പൊ​ട്ടി അ​രി റോ​ഡി​ല്‍ ചി​ത​റി​യ​ത്. ട്രാ​ഫി​ക് എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​നൊ​പ്പം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ തോ​ട​ന്നൂ​ര്‍ ക​ന്നി​ന​ട​യി​ലെ എ​ന്‍.​കെ. പ്ര​ദീപന്‍ ഇ​ത് കാ​ണു​ക​യും ഓ​ടി വ​ന്ന് അ​രി റോ​ഡി​ല്‍​നി​ന്ന് വാ​രി​യെ​ടു​ത്ത് സ​ഞ്ചി​യി​ല്‍ ഇ​ട്ടു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

അ​രി വാ​രി ന​ല്‍​കു​ന്ന ചി​ത്രം പ​ക​ര്‍​ത്തി​യ വ്യക്തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. അ​തോ​ടെ​ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ചി​ത്രം ഷെ​യ​ര്‍ ചെ​യ്ത​ത്.