Home State കണ്ണൂരിൽ കറൻസി നോട്ടുമായി പോയ വാനും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂരിൽ കറൻസി നോട്ടുമായി പോയ വാനും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

0

കണ്ണൂർ: കറൻസി നോട്ടുമായി പോയ വാനും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു കണ്ണപുരത്താണ് വാഹന അപകടം സംഭവിച്ചത്. മംഗലാപുരം സ്വദേശി ജയപ്രകാശ് ( 47 )മരിച്ചത്. കണ്ണപുരം യോഗശാലയിൽ വച്ച് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ ജയപ്രകാശ് മരിക്കുകയായിരുന്നു.

ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രശാന്ത് (40), ഉമേഷ്‌ (52), പൊന്നപ്പ(53) എന്നിവരെയാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് ബാലകൃഷ്ണൻ (45) നെയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here