എ, ബി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥർ ജോലിക്കെത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകൾ, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷൻ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥർ ജോലിക്കെത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സി വിഭാഗത്തിൽപ്പെടുന്ന പ്രദേശത്ത് 25% ഉദ്യോഗസ്ഥർ. കാറ്റഗറി ഡിയിൽ അവശ്യ സർവീസ് മാത്രം. എ, ബി പ്രദേശങ്ങളിൽ ബാക്കിവരുന്ന 50% ഉദ്യോഗസ്ഥരും സിയിലെ 75% ഉദ്യോഗസ്ഥരും കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഉണ്ടാകണം. അവർക്ക് അതിനുള്ള ചുമതല നൽകാൻ കലക്ടർമാരോട് നിർദേശിച്ചു.

ഡി വിഭാഗത്തിൽ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ ക്ലസ്റ്ററായി തിരിച്ച് മൈക്രോ കണ്ടൈൻമെന്റ് സോണാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.