പീ​ഡന ശ്ര​മത്തിനിടെ ഓ​ട്ടോ​യി​ല്‍​ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​; യു​വ​തി​ക്ക് പ​രി​ക്ക്

ബാ​ലു​ശ്ശേ​രി: പീ​ഡി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഓ​ട്ടോ​യി​ല്‍​ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ യു​വ​തി​ക്ക് പ​രി​ക്ക്. ഡ്രൈ​വ​ര്‍ പ​ന​ങ്ങാ​ട് കൂ​നേ​ല്‍ മാ​ക്കൂ​ല്‍ സു​ബീ​ഷി​നെ​ (38) ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വ​ട്ടോ​ളി ബ​സാ​ര്‍ – കി​നാ​ലൂ​ര്‍ റോ​ഡി​ലാ​ണ് സം​ഭ​വം. വ​ട്ടോ​ളി ബ​സാ​റി​ലേ​ക്ക് ഓ​ട്ടോ​യി​ല്‍ ക​യ​റി​യ യു​വ​തി​യോ​ട് ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തോ​ടെ യു​വ​തി ഓ​ട്ടോ നി​ര്‍​ത്താ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും നി​ര്‍​ത്താ​തെ പോ​യ​തി​നെ തു​ട​ര്‍​ന്ന്​ യു​വ​തി ഏ​ര്‍​വാ​ടി മു​ക്കി​ലെ​ത്തി​യ​പ്പോ​ള്‍ പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ യു​വ​തി​യു​ടെ കാ​ലി​ന് ഗു​രു​ത​ര​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.