തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായുള്ള കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ നിരാകരിക്കുന്ന വിധിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകും മുഖ്യമന്ത്രി പറഞ്ഞു.
ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കുകയും ചെയ്തു. ഡാറ്റാ സുരക്ഷയ്ക്കു മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഹൈക്കോടതി ഉത്തരവ് കൈയില്‍ കിട്ടിയതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മുഖ്യമന്ത്രി അറിയിച്ചു.