ന്യൂയോർക്ക്: കൊറോണ ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം നാൽപത്തിയൊന്ന് ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊൻപത് കോടി പതിനൊന്ന് ലക്ഷം കടന്നു. പതിനേഴ് കോടി നാൽപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. യുഎസിൽ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്ന് കോടി നാൽപത്തിയൊൻപത് ലക്ഷം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് മരിച്ചത്.
ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4.14 ലക്ഷം പിന്നിട്ടു.കഴിഞ്ഞ ദിവസം അഞ്ഞൂറിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 4.22 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.