Home Local News കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച കേസ്; 11 പേര്‍ പിടിയില്‍

കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച കേസ്; 11 പേര്‍ പിടിയില്‍

0

തിരുവനന്തപുരം: കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 11 പേര്‍ പിടിയില്‍. മുഖ്യപ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണനടക്കം 10 പേരാണ് ഇന്ന് പിടിയിലായത്. കേസില്‍ അമന്‍ എന്നയാളെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.

പ്രദേശത്തെ കോളനിയില്‍ ഒരാഴ്ച മുമ്പ് കഞ്ചാവ് വില്‍ക്കുന്ന സംഘം ഒരു യുവാവിനെ ആക്രമിച്ചിരുന്നു. ഈ കേസിലെ സാക്ഷിയായ കോട്ടൂര്‍ സ്വദേശി സജികുമാറിന്‍റെ വീടിന് നേരെയും പ്രതികള്‍ കഴിഞ്ഞ ദിവസം അക്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് സംഭവ സ്ഥലത്തെത്തിയ നെയ്യാര്‍ ഡാം പൊലീസിന് നേരെ പ്രതികളുടെ അക്രമണമുണ്ടാകുന്നത്.

പ്രെട്രോള്‍ ബോംബാക്രമണത്തില്‍ നെയ്യറാം ഡാം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ടിനോ ജോസഫിനും പരിക്കേറ്റിരുന്നു. കസ്റ്റഡിയിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here