ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ്

മുംബൈ : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ്. 200 രൂപക്ക്​ മുകളില്‍ പോയ കിറ്റെക്‌സ് ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 7.65 രൂപയുടെ നഷ്​ടമാണ് വെള്ളിയാഴ്ച​ മാത്രം കിറ്റെക്‌സിനുണ്ടായത്. വ്യാഴാഴ്ചയായിരുന്നു വിപണിയില്‍ കിറ്റെക്‌​സിന്‍റെ ഇടിവ്​ തുടങ്ങിയത്​. വെള്ളിയാഴ്ചയും കിറ്റെക്‌​സിന്​ തിരിച്ചടി നേരിട്ടു.

രണ്ട്​ ദിവസം അപ്പര്‍ ​പ്രൈസ് ​ ബാന്‍ഡില്‍ 20 ശതമാനം ഉയര്‍ച്ചയില്‍ നിന്നതോടെ ​ ബിഎസ്​ഇ ഓണ്‍ലൈന്‍ സര്‍വൈലന്‍സ്​ വിഭാഗം കിറ്റെക്‌സിനോട്​ വിശദീകരണം തേടിയിരുന്നു. ഇത് കമ്പനിയുടെ കുതിപ്പിന്​ തടയിട്ടതെന്നാണ്​ സൂചന. ഇതിനൊപ്പം ഓഹരികള്‍ നിക്ഷേപകര്‍ വലിയ രീതിയില്‍ വിറ്റഴിച്ചതും തിരിച്ചടിയായി.

കിറ്റെക്‌​സ്​

ബിഎസ്​ഇ ഓണ്‍ലൈന്‍ സര്‍വൈലന്‍സ്​ വിഭാഗത്തിന് വിശദീകരണം നല്‍കിയെങ്കിലും കമ്പനിയുടെ ഓഹരി വില ഇടിയുകയായിരുന്നു. ബിഎസ്​ഇ എ ഗ്രൂപ്പില്‍ ഒരു ദിവസം ഏറ്റവും നഷ്​ടമുണ്ടാക്കിയ ഓഹരി കിറ്റക്​സായിരുന്നു.