കൊറോണ സാഹചര്യം; പ്രധാനമന്ത്രി ഇന്ന് കേരളമടക്കം ആറു മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

ന്യൂഡെൽഹി: സംസ്ഥാനങ്ങളിലെ കൊറോണ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച. മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കും.

നേരത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം രാജ്യത്ത് കൊറോണ മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഐസിഎംആറിലെ മുതിർന്ന ഡോക്റ്റർ സമിരൻ പാണ്ഡെ വ്യക്തമാക്കി. മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ലെന്നും ഡോക്ടർ പറഞ്ഞു