നെന്മാറ: അയിലൂര്‍ കാരക്കാട്ടുപറമ്പിലെ വിട്ടീല്‍ യുവാവിനൊപ്പം യുവതി 11 വര്‍ഷം രഹസ്യമായി കഴിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണം തുടങ്ങി. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായാണ് അന്വേഷണം. കമ്മീഷന് ജുഡീഷ്യല്‍ അംഗം ബൈജുനാഥിൻ്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കമ്മീഷന് അന്വേഷണ വിഭാഗം എസ്.പി. ദേവമനോഹര്‍ നെന്മാറയിലും അയിലൂര്‍ കാരക്കാട്ടുപറമ്പിലുമെത്തി അന്വേഷണം നടത്തി. നെന്മാറ ടി.ബിയിലേക്ക് വിളിച്ചുവരുത്തി ദമ്പതികളുടെ മൊഴിയെടുത്ത അദ്ദേഹം റഹ്മാൻ്റെയും സജിതയുടെയും വീട്ടിലെത്തിയും മൊഴിയെടുത്തു.
എസ്.പിയെ കൂടാതെ ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, നെന്മാറ സി.ഐ എ. ദീപകുമാര്‍ എന്നിവരുമുണ്ടായിരുന്നു.